Bahrain
അർബുദ രോഗികൾക്കായി വിദ്യാർത്ഥി മുടി ദാനം ചെയ്തു
Bahrain

അർബുദ രോഗികൾക്കായി വിദ്യാർത്ഥി മുടി ദാനം ചെയ്തു

Web Desk
|
8 Jun 2022 11:29 AM GMT

ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി തന്റെ തലമുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ദാനം നൽകി. 11 വയസ്സുള്ള കേതൻ മോഹൻ പിള്ള കഴിഞ്ഞ ഒന്നര വർഷമായി മുടി നീട്ടി വളർത്തുകയായിരുന്നു. ഇപ്പോൾ, തന്റെ 12 ഇഞ്ച് നീളമുള്ള മുടി കാൻസർ സൊസൈറ്റിക്ക് നൽകി. കാൻസർ രോഗികൾക്ക് വിഗ്ഗുകൾ നിർമ്മിക്കാനാണ് ഈ മുടി ഉപയോഗപ്പെടുത്തുക. ഒരു ചെറിയ കാരുണ്യ പ്രവൃത്തി ചെയ്തതിൽ താൻ അഭിമാനിക്കുന്നുവെന്നു കേതൻ പറഞ്ഞു.

'കൊറോണ വൈറസ് കാരണം ഒന്നര വർഷമായി സ്‌കൂൾ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ മുടി വളർത്താൻ തീരുമാനിച്ചു. മുടി നീളം കൂടിയപ്പോൾ കാൻസർ രോഗികകൾക്കായി ദാനം ചെയ്യാൻ ആലോചിച്ചു. ക്യാൻസർ രോഗികളെ പിന്തുണയ്ക്കുന്ന ബഹ്‌റൈൻ കാൻസർ സൊസൈറ്റിയെക്കുറിച്ച് അറിഞ്ഞു. അവരെ ബന്ധപ്പെടുകയും മുടി ദാനം ചെയ്യുകയുമായിരുന്നു.

ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കേതൻ ഇന്ത്യൻ പ്രവാസികളായ മോഹനൻ പിള്ളയുടെയും രാജീ മോഹനന്റെയും മകനാണ്. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥിയുടെ കാരുണ്യ പ്രവർത്തനത്തെ അഭിനന്ദിച്ചു.

Similar Posts