തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പൊതുയോഗം സംഘടിപ്പിച്ചു
|തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പൊതുയോഗം സംഘടിപ്പിച്ചു. കഴിഞ്ഞ 14 വര്‍ഷങ്ങളായി തണല്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാതെ മുന്നേറുകയാണെന്ന് യോഗത്തില്‍ സംസാരിച്ച ചെയര്‍മാന്‍ ഡോ. ഇദ്രീസ് പറഞ്ഞു. മനാമ കെ-സിറ്റി ഹാളിലാണ് പൊതുയോഗം നടന്നത്. ചാപ്റ്റര്‍ പ്രസിഡന്റ് റഷീദ് മാഹി അധ്യക്ഷനായി. ട്രഷറര്‍ നജീബ് കടലായി, ചീഫ് കോഡിനേറ്റര്‍ മുജീബ് മാഹി, റഫീഖ് അബ്ദുല്ല, ഷെബീര്‍ മാഹി, രക്ഷാധികാരികളായ അബ്ദുല്‍ മജീദ് തെരുവത്ത്, ആര്‍. പവിത്രന്‍, മറ്റ് ഭാരവാഹികളായ ജമാല്‍ കുറ്റിക്കാട്ടില്‍, ഇബ്രാഹിം ഹസ്സന്‍ പുറക്കാട്ടിരി, ഫൈസല്‍ പാട്ടാണ്ടി, ജെ. പി.കെ. തിക്കോടി എന്നിവര്‍ നേതൃത്വം നല്‍കി.
ഫുഡ് ചലഞ്ച് പരിപാടിക്ക് ബഹ്റൈന്‍ പ്രവാസികള്‍ നല്‍കിയ സഹായം ജനറല്‍ കണ്‍വീനര്‍ വി.പി ഷംസുദ്ദീെന്റ നേതൃത്വത്തില്‍ ഡോ. ഇദ്രീസിന് കൈമാറി. സോമന്‍ ബേബി, ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര, എബ്രഹാം ജോണ്‍, എം.എം. സുബൈര്‍, ചെമ്പന്‍ ജലാല്‍, ബഷീര്‍ അമ്പലായി, അസീല്‍ അബ്ദുറഹ്‌മാന്‍, റിസലുദ്ദീന്‍ പുന്നോല്‍, നൂറുദ്ദീന്‍, റസാഖ് മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു.
വി.കെ ജയേഷ്, ലത്തീഫ് ആയഞ്ചേരി, ഹംസ മേപ്പാടി, ഉസ്മാന്‍ ടിപ് ടോപ്, അഷ്‌കര്‍ പൂഴിത്തല, സുരേഷ് മണ്ടോടി, റഫീഖ് നാദാപുരം, സമദ് മുയിപ്പോത്ത്, ഹുസൈന്‍ വയനാട്, എ.പി ഫൈസല്‍, നൗഷാദ് മഞ്ഞപ്പാറ എന്നിവര്‍ നിയന്ത്രിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി എം.പി വിനീഷ് സ്വാഗതവും ലത്തീഫ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.