Bahrain
ബഹ്റൈൻ രാജാവിനുള്ള റഷ്യൻ പ്രസിഡന്‍റിന്‍റെ കത്ത്​ വിദേശകാര്യ മന്ത്രി ഏറ്റുവാങ്ങി
Bahrain

ബഹ്റൈൻ രാജാവിനുള്ള റഷ്യൻ പ്രസിഡന്‍റിന്‍റെ കത്ത്​ വിദേശകാര്യ മന്ത്രി ഏറ്റുവാങ്ങി

Web Desk
|
15 Feb 2022 1:45 PM GMT

റഷ്യൻ പ്രസിഡന്‍റ്​ വ്ളാദ്​മിർ പുടിന്‍റെ കത്ത്​ ബഹ്​റൈനിലെ റഷ്യൻ സ്​ഥാനപതി​​ ഐഗൂർ കരീംനോവിൽ നിന്നും വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാഷിദ്​ അൽ സയാനി ഏറ്റുവാങ്ങി.

ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധം ഏറെ ശക്​തമാണെന്ന്​ വിലയിരുത്തുകയും അവ കൂടുതൽ വിപുലപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ആരായുകയും ചെയ്​തു.

വിദേശകാര്യ മ​ന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്​ട്രീയ കാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫയും സന്നിഹിതനായിരുന്നു.

Similar Posts