Bahrain
Bahrain
പൈതൃക, സാംസ്കാരിക അതോറിറ്റിയും ബഹ്റൈൻ ട്രെയ്നിങ് സെൻററും സഹകരിക്കും
|21 Feb 2022 12:07 PM GMT
മനാമ: കരകൗശല മേഖലയിൽ പരിശീലനം നൽകുന്നതിനായി ബഹ്റൈൻ പൈതൃക, സാംസ്കാരിക അതോറിറ്റിയും ബഹ്റൈൻ ട്രെയ്നിങ് സെൻററും പരസ്പര സഹകരണത്തിന് ധാരണ. ഇത് സംബന്ധിച്ച കരാറിൽ ഇരു വിഭാഗവും തമ്മിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.
ആർട്ട് ആൻറ് കൾച്ചറൽ വിഭാഗം ഡയരക്ടർ ശൈഖ ഹല ബിൻത് മുഹമ്മദ് ആൽ ഖലീഫ ബഹ്റൈൻ പൈതൃക, സാംസ്കാരിക അതോറിറ്റിയെ പ്രതിനിധീകരിച്ചും ദിയാന ഫൈസൽ സർഹാൻ ബഹ്റൈൻ ട്രെയ്നിങ് സെൻററിനെ പ്രതിനിധീകരിച്ചും കരാറിൽ ഒപ്പുവെച്ചു. രാജ്യത്തെ പരമ്പരാഗത കരകൗശല മേഖലയിൽ പരിശീലനം നൽകി കഴിവുറ്റവരെ വളർത്തിയെടുക്കുന്നതാണ് പദ്ധതി.
ബഹ്റൈൻ പൈതൃകവും തനതായ സംസ്കാരവും സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് കരാറെന്ന് ശൈഖ ഹല വ്യക്തമാക്കി. അതോറിറ്റിയുമായി സഹകരിക്കുന്നതിൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിന് അതിയായ സന്തോഷമുണ്ടെന്ന് ദിയാന ഫൈസൽ സർഹാൻ വ്യക്തമാക്കി.