Bahrain
ബഹ്റൈനിലെ മീൻപിടുത്തക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കും
Bahrain

ബഹ്റൈനിലെ മീൻപിടുത്തക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കും

Web Desk
|
9 Oct 2022 12:30 PM GMT

ബഹ്റൈനിലെ മീൻപിടുത്തക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന്​ മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്​ വ്യക്​തമാക്കി. കഴിഞ്ഞ ദിവസം പ്രൊഫഷണൽ ഫിഷർമെൻസ്​ അസോസിയേഷൻ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നിയമങ്ങൾ പാലിക്കാനും മത്സ്യ സമ്പത്ത്​ സംരക്ഷിക്കുന്നതിനും എല്ലാവരും പ്രതിജ്​ഞാബദ്ധമാണ്​. മത്സ്യ സമ്പത്തിൽ കുറവ്​ വരാത്ത വിധം മീൻ പിടുത്തം ആസുത്രണം ചെയ്യേണ്ടതുണ്ട്​. ഇതിനായി മന്ത്രാലയം നടപ്പിലാക്കുന്ന നിയമങ്ങൾ യഥാവിധി പാലിക്കാൻ മീൻപിടുത്തക്കാർ സന്നദ്ധമാകെണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയിൽ പ്രധാനമായ ഒന്നാണ്​ മത്സ്യ സമ്പത്ത്​. ഈ മേഖലയിൽ കൃത്യമായ നിയമങ്ങളില്ലെങ്കിൽ ഭാവി തലമുറക്ക്​ മത്സ്യ സമ്പത്ത്​ അന്യമായി തീരുമെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം മീൻപിടുത്തക്കാരുടെ ജീവനോപാധി ശക്​തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകേണ്ടതുണ്ട്​.

മത്സ്യ സമ്പത്ത്​ വളർത്തുന്നതിനും നിലനിർത്തുന്നതിനും മ​ന്ത്രാലയത്തോടൊപ്പമുണ്ടാകുമെന്ന്​ ​​പ്രൊഫഷണൽ ഫിഷർമെൻസ്​ അസോസിയേഷൻ ഭാരവാഹികൾ വ്യക്​തമാക്കി. കൂടിക്കാഴ്ചയിൽ അസോസിയേഷൻ പ്രസിസഡന്‍റ്​ അബ്​ദുൽ അമീർ അൽ മഗ്​നി, മന്ത്രാലയത്തിലെ കാർഷിക, മൃഗ സമ്പദ്​ മേധാവി ഡോ. ഖാലിദ്​ അഹ്​മദ്​ ഹസൻ, സമുദ്ര നിരീക്ഷണ വിഭാഗം ഡയരക്​ടർ ഖാലിദ്​ അശ്ശീറാവി, മൽസ്യ സമ്പദ്​ വിഭാഗം മേധാവി ഹുസൈൻ മക്കി എന്നിവരും സന്നിഹിതരായിരുന്നു.

Similar Posts