Bahrain
ദിസ്​ ഈസ്​ ബഹ്​റൈൻ സൊസൈറ്റി പ്രസിഡന്റിനെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു
Bahrain

ദിസ്​ ഈസ്​ ബഹ്​റൈൻ സൊസൈറ്റി പ്രസിഡന്റിനെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു

Web Desk
|
8 March 2022 10:38 AM GMT

ദിസ്​ ഈസ്​ ബഹ്​റൈൻ സൊസൈറ്റി പ്രസിഡൻറ്​ പിത്​സി മാത്യൂസനെ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാഷിദ്​ അൽ സയാനി സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയവും സൊസൈറ്റിയും തമ്മിൽ പരസ്​പര സഹകരണത്തിനുള്ള സാധ്യതകൾ ചർച്ചയായി.

പരസ്​പര സഹവർത്തിത്വവും സമാധാനവുമാണ്​ ബഹ്​റൈ​െൻറ പ്ര​േത്യകതയെന്നും മഹിതമായ ഈ ആശയം പ്രചരിപ്പിക്കുന്നതിൽ സൊസൈറ്റി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ പിറ്റ്​സി വിശദീകരിച്ചു.

തുറന്ന സമീപനവും മത സൗഹാർദവും ബഹ്​റൈനെ വേറിട്ടു നിർത്തുന്നതായി മന്ത്രി പറഞ്ഞു. കൂടിക്കാഴ്​ചയിൽ വിദേശകാര്യ ഡയരക്​ടർ തലാൽ അബ്​ദുസ്സലാം, മനുഷ്യാവകാശ കാര്യ ഡയരക്​ടർ ഡോ. അർവ ഹസൻ അസ്സയ്യിദ്​, പ്രോ​ട്ടോകോൾ ഇൻചാർജ്​ സലാഹ്​ ശിഹാബ് എന്നിവരും സന്നിഹിതരായിരുന്നു.

Similar Posts