Bahrain
ദാന മാളിലെ മള്‍ട്ടിപ്ലക്‌സ് ഉദ്ഘാടനത്തിനൊരുങ്ങുന്നു
Bahrain

ദാന മാളിലെ മള്‍ട്ടിപ്ലക്‌സ് ഉദ്ഘാടനത്തിനൊരുങ്ങുന്നു

Web Desk
|
14 Jun 2022 11:44 AM GMT

ദാന മാളിലെ മള്‍ട്ടിപ്ലക്‌സ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ദാദാബായ് ഹോള്‍ഡിങ് മാനേജിങ് ഡയരക്ടര്‍ ഹാതിം ദാദാബായ്, ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ഡയരക്ടര്‍ ജൂസെര്‍ രൂപവാല എന്നിവര്‍ അറിയിച്ചു. അലി ഖലീഫ ജുമ അല്‍ നുഐമി ചടങ്ങില്‍ സന്നിഹിതനായിരുന്നു.

10 സ്‌ക്രീനുകളില്‍ 1100 സീറ്റുകളാണ് മള്‍ട്ടിപ്ലക്‌സില്‍ സജ്ജീകരിച്ചിട്ടുള്ളത്. മള്‍ട്ടിലെവല്‍ ബാല്‍ക്കണി സീറ്റിങ്ങുള്ള ഏറ്റവും വലിയ തിയറ്ററില്‍ 300 സീറ്റുകളുണ്ട്. വി.ഐ.പി തിയറ്ററില്‍ 50 പേര്‍ക്ക് സിനിമ കാണാന്‍ സാധിക്കും. പ്രത്യേക ലോഞ്ചും ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ തിയറ്ററില്‍ കളിസ്ഥലവും സ്ലൈഡുകളുമുണ്ടാകും.

ഡോള്‍ബി അറ്റ്‌മോസ് അക്കൗസ്റ്റിക് സംവിധാനത്തില്‍ ഏറ്റവും മികച്ച സാങ്കേതികാനുഭവമാണ് ദാനാ മാള്‍ മള്‍ട്ടിപ്ലക്‌സ് സമ്മാനിക്കുക. ഈ വര്‍ഷം അവസാനം മള്‍ട്ടിപ്ലക്‌സ് പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നൂതന സവിശേഷതകളോടുകൂടിയ ഇ-സ്‌പോര്‍ട്‌സ് ഗെയ്മിങ് ഹബ്ബും ഇതോടനുബന്ധിച്ചുണ്ടാകും. ജി.സി.സിയില്‍ തന്നെ ഏറ്റവും മികച്ച സിനിമാറ്റിക് അനുഭവം നല്‍കുന്നതാണ് മള്‍ട്ടിപ്ലക്‌സെന്ന് ഹാതിം ദാദാബായ് പറഞ്ഞു.

നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നതിനാല്‍ സിനിമാപ്രേമികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും മികച്ച വിനോദകേന്ദ്രമായി ദാനാമാള്‍ മള്‍ട്ടിപ്ലക്‌സ് മാറുമെന്ന് ജുസെര്‍ രൂപവാല പറഞ്ഞു.

Similar Posts