Bahrain
കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തെ   ചെ​റു​ത്തുതോ​ൽ​പി​ക്ക​ണം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
Bahrain

കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തെ ചെ​റു​ത്തുതോ​ൽ​പി​ക്ക​ണം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

Web Desk
|
18 April 2022 8:30 AM GMT

ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന പാ​ല​ക്കാ​ട്ടെ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ച്ച മു​ഴു​വ​ൻ പേ​രെ​യും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബഹ്റൈൻ ഘടകം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ൽ നി​ര​ന്ത​ര​മാ​യി ന​ട​ക്കു​ന്ന രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളും ഗു​ണ്ടാ​വി​ള​യാ​ട്ട​വും നേ​രി​ടു​ന്ന​തി​ൽ കേ​ര​ള ആ​ഭ്യ​ന്ത​ര വ​കു​പ്പ് വ​ൻ വീ​ഴ്ച​യാ​ണ് വ​രു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ട​യി​ൽ സം​സ്ഥാ​ന​ത്ത് ആ​യി​ര​ത്തി​ല​ധി​കം കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നു എ​ന്ന റി​പ്പോ​ർ​ട്ട് ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ഇ​തി​ൽ ന​ല്ലൊ​രു പ​ങ്ക് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ്. ഇ​ത്ത​രം രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക​ൾ ന​ൽ​കു​ന്ന ഡ​മ്മി പ്ര​തി​ക​ളെ​യാ​ണ് പ്ര​തി​ചേ​ർ​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​മു​ണ്ട്.

ഗൂ​ഢാ​ലോ​ച​ന നടത്തുന്നവരെയോ കൊ​ല​പാ​ത​ക​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഉ​ന്ന​ത​രെ​യോ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ പൊ​ലീ​സ് ശ്ര​മി​ക്കാ​റി​ല്ല. ഇ​ത് അ​ക്ര​മ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു. കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം ജ​നാ​ധി​പ​ത്യ രീ​തി​യ​ല്ല.

ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ളി​ലൂ​ടെ നീ​തി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കേ​ണ്ട​തി​നു പ​ക​രം സ്വീ​ക​രി​ക്കു​ന്ന ഏ​ത് വ​ഴി​യും കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ തു​ട​ർ​ച്ച സൃ​ഷ്ടി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ക. കൊ​ല​ക്ക​ത്തി താ​ഴെ​വെ​ച്ച് ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ സം​സ്കാ​രം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ എ​ല്ലാ പ്ര​സ്ഥാ​ന​ങ്ങ​ളും ത​യാ​റാ​ക​ണ​മെ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു

Similar Posts