Bahrain
Bahrain
വീട്ടില്‍നിന്നും മോഷണം; ബഹ്റൈനില്‍ നാലു പേര് പിടിയില്‍
|24 Dec 2021 3:50 PM GMT
രണ്ടു പേര് വീടിന് പുറത്ത് കാവല്‍നിന്നപ്പോള്‍ മറ്റു രണ്ടുപേര്‍ വീട്ടില്‍ കടന്ന് എ.സി, ജനലുകള്‍ തുടങ്ങിയ പലവിധ വീട്ടുപകരണങ്ങള്‍ മോഷ്ടിക്കുകയുമായിരുന്നു
വീട്ടില്‍ നിന്നും വില പിടിച്ച വസ്തുക്കള്‍ മോഷണം നടത്തിയ നാലു പ്രതികള്‍ പൊലീസ് പിടിയില്‍. ദക്ഷിണ മേഖല ഗവര്‍ണറേറ്റ് പരിധിയിലെ ഒരു വീട്ടില്‍ നിന്നാണ് 20,000 ദിനാര്‍ വില വരുന്ന വസ്തുക്കള്‍ നാലു പേര് ചേര്‍ന്ന് മോഷ്ടിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ നാല് ഏഷ്യന്‍ വംശജര്‍ പിടിയിലായത്. രണ്ടു പേര് വീടിന് പുറത്ത് കാവല്‍നിന്നപ്പോള്‍ മറ്റു രണ്ടുപേര്‍ വീട്ടില്‍ കടന്ന് എ.സി, ജനലുകള്‍ തുടങ്ങിയ പലവിധ വീട്ടുപകരണങ്ങള്‍ മോഷ്ടിക്കുകയുമായിരുന്നു. സ്ക്രാപ് കടയിലെ ജോലിക്കാരാണ് പ്രതികളില്‍ രണ്ടുപേര്‍. മോഷ്ടിച്ച സാധനങ്ങള്‍ സ്ക്രാപ് കടയില്‍ വില്പനയ്ക്കായി വെച്ചതായും പെലീസ് കണ്ടെത്തി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പ്രതികളെ റിമാന്റ് ചെയ്തു.