Bahrain
ബഹ്‌റൈനിലെ വിസിറ്റ് വിസകളിൽ ഭേദഗതിയുണ്ടാകും; ആവശ്യമുന്നയിച്ച് എംപിമാർ
Bahrain

ബഹ്‌റൈനിലെ വിസിറ്റ് വിസകളിൽ ഭേദഗതിയുണ്ടാകും; ആവശ്യമുന്നയിച്ച് എംപിമാർ

Web Desk
|
25 Jan 2024 7:43 PM GMT

വിഷയത്തിൽ നിയമ ഭേദഗതി ഉണ്ടാകണമെന്ന ആവശ്യം അഞ്ച് എം.പി മാരുടെ നേത്യത്വത്തിൽ ഉന്നയിച്ചു

ബഹ്റൈനിലേക്ക് വിസിറ്റ് വിസകളിലെത്തുന്നവർ പിന്നീട് വർക്ക് പെർമിറ്റ് നേടുന്നത് നിയമപ്രകാരം നിരോധിക്കണമെന്ന് ബഹ്റൈൻ പാർലമെൻ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. വിഷയത്തിൽ നിയമ ഭേദഗതി ഉണ്ടാകണമെന്ന ആവശ്യം അഞ്ച് എം.പി മാരുടെ നേത്യത്വത്തിൽ ഉന്നയിച്ചു. 1965ലെ ഫോറിനേഴ്‌സ് (മൈഗ്രേഷൻ ആൻഡ് റെസിഡൻസി) നിയമം ഭേദഗതി ചെയ്യാനുള്ള ശിപാർശക്കനുകൂലമായി പാർലമെന്റ് സമ്മേളനത്തിൽ അംഗങ്ങൾ ഏകകണ്ഠമായി നിലപാടെടുത്തു.എന്നാൽ, ടൂറിസം മന്ത്രാലയം ഇതിനെ അനുകൂലിച്ചിട്ടില്ല.

ഈ നീക്കം ടൂറിസത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വിനോദസഞ്ചാരികളെ അവിശ്വസിക്കുന്നതിന് നിയമം ഇടയാക്കുമെന്നും വിസ ദുരുപയോഗം നിയമത്തിലൂടെയല്ല, ഭരണപരമായ നടപടികളിലൂടെയാണ് കൈകാര്യം ചെയ്യേണ്ടതെന്നുമാണു മന്ത്രാലയത്തിൻറെ നിലപാട്. നിയമം ഈ രീതിയിൽ വന്നാൽ ടൂറിസ്റ്റുകളുടെ വരവിന് അത് തടസ്സമാകാനിടയുണ്ട്.

എന്നാൽ ആറു മാസത്തിനുള്ളിൽ എണ്ണായിരത്തിലധികം വിസിറ്റ് വിസകൾ വർക്ക് പെർമിറ്റായി മാറിയത് അംഗീകരിക്കാനാവില്ലെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. 2019 മുതൽ 2023 ജൂൺ വരെ 85,246 പ്രവാസികൾക്ക് സന്ദർശക വിസ തൊഴിൽ പെർമിറ്റുകളായി മാറ്റാൻ അനുമതി ലഭിച്ചു. 2019-ൽ 13,078, 2020-ൽ 7,942, 2021-ൽ 9,424, 2022-ൽ 48,2024 എന്നിങ്ങനെയാണ് ഇത്തരത്തിൽ വിസാ മാറ്റമുണ്ടായത് . എന്നാൽ ഈ വിഷയത്തിലുള്ള അന്തിമ തീരുമാനം ഉന്നത തല അംഗീകാരത്തിനു വിധേയമായി മാത്രമേ ഉണ്ടാവുകയുള്ളൂ.

Similar Posts