Bahrain
Turkey-Syria Relief by Sheikh Nasir bin Hamad
Bahrain

തുർക്കി-സിറിയ ദുരിതാശ്വാസം; ശൈഖ് നാസിർ ബിൻ ഹമദ് ദശലക്ഷം ദിനാർ സംഭാവന നൽകി

Web Desk
|
24 Feb 2023 3:31 AM GMT

തുർക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് ബഹ്‌റൈൻ യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനുമായ ശൈഖ് നാസിർ ബിൻ ഹമദ് അൽ ഖലീഫ ദശലക്ഷം ദിനാർ സംഭാവന നൽകി.

തുർക്കി, സിറിയ സഹായ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആർ.എച്ച്.എഫ് ചെയർമാൻ ശൈഖ് നാസിർ ബിൻ ഹമദ് അൽ ഖലീഫയും സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദും തുർക്കി സന്ദർശിക്കും. യു.എന്നുമായി ചേർന്ന് ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കുന്നതിന്റെ സാധ്യതകളാണ് പരിശോധിക്കുക.

ദുരിതത്തിലകപ്പെട്ടവർക്ക് മെച്ചപ്പെട്ട താമസവും ഭക്ഷണവും ഏർപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് ഡോ. മുസ്തഫ അസ്സയ്യിദ് അറിയിച്ചു.

Similar Posts