Bahrain
അംഗീകാരമില്ലാതെ ഭക്ഷ്യവസ്​തുക്കൾ സൂക്ഷിച്ച സംഭവം: പ്രതികൾ പിടിയിൽ
Bahrain

അംഗീകാരമില്ലാതെ ഭക്ഷ്യവസ്​തുക്കൾ സൂക്ഷിച്ച സംഭവം: പ്രതികൾ പിടിയിൽ

Web Desk
|
30 Jan 2022 9:21 AM GMT

ഉപയോഗ ശൂന്യമായതും കാലാവധി കഴിഞ്ഞതുമായ വസ്​തുക്കളാണ്​ ഇവിടെ നിന്നും പിടികൂടിയത്

അംഗീകാരമില്ലാതെ ഭക്ഷ്യവസ്​തുക്കൾ സൂക്ഷിച്ച സംഭവത്തിലുൾപ്പെട്ട പ്രതികൾ ബഹ്റൈനിൽ പിടിയിലായി. മൂന്ന്​ പേർ ചേർന്നാണ്​ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള ലൈസൻസില്ലാതെ വാണിജ്യ സ്​ഥാപനം നടത്തിയിരുന്നത്​. ​വാണിജ്യ, വ്യവസായ, ടൂറിസം മ​ന്ത്രാലയത്തിന്‍റെ പരിശോധനയിലാണ്​ നിയമ ലംഘനം കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്​തത്​.

ഒരു സ്വദേശിയും രണ്ട്​ ഏഷ്യക്കാരും ചേർന്നാണ്​ സ്​ഥാപനം നടത്തിയിരുന്നത്​. ഇതിലൊരാൾ ഒളിവിലാണ്​. ഭക്ഷ്യ വസ്​തുക്കൾ സൂക്ഷിക്കുകയും റീപാക്ക്​ ചെയ്​ത്​ വിൽപന നടത്തുകയും ചെയ്​തിരുന്നതായാണ്​ വ്യക്​തമായത്​. ഉപയോഗ ശൂന്യമായതും കാലാവധി കഴിഞ്ഞതുമായ വസ്​തുക്കളാണ്​ ഇവിടെ നിന്നും പിടികൂടിയിരുന്നത്​.

കൂടാതെ ഉൽപന്നങ്ങളുടെ സ്റ്റിക്കറുകളിലും വ്യാപാര സ്​ഥാപനത്തിന്‍റെ പേരിലും കൃത്രിമം നടത്തിയിട്ടുണ്ട്​. സ്​ഥാപനം അടച്ചു പൂട്ടാൻ ഉത്തരവിടുകയും പ്രതികളെ നിയമ നടപടികൾക്കായി​ റിമാന്‍റ്​ ചെയ്​ത്​ പബ്ലിക്​ ​പ്രൊസിക്യൂഷന്​ കൈമാറുകയും ചെയ്​തു.

Similar Posts