Bahrain
Bahrain
ബഹ്‌റൈനില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം: സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
|2 Jan 2022 3:23 PM GMT
സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിടുകയും 1000 മുതൽ 2000 ദിനാർ വരെ പിഴ ചുമത്തുകയും ചെയ്തു
ബഹ്‌റൈനില്‍ കോവിഡ് പ്രോട്ടോകോൾ ലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള പരാതി പ്രകാരം ഏഴ് സ്ഥാപനങ്ങൾക്കെതിരെയായിരുന്നു നടപടി.
വാക്സിൻ പൂർത്തിയാക്കാത്ത ഉപഭോക്താക്കളെ സ്ഥാപനത്തിനുള്ളിൽ പ്രവേശിപ്പിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്ക് ധരിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിടുകയും 1000 മുതൽ 2000 ദിനാർ വരെ പിഴ ചുമത്തുകയും ചെയ്തു. മൊത്തം 21,000 ദിനാറിന്‍റെ പിഴയാണ് ചുമത്തിയത്