Bahrain
ബഹറൈനിൽ വ്യാഴാഴ്ച ഇടിയോട്​ കൂടിയ മഴയും കാറ്റുമുണ്ടാകുമെന്ന്​ മുന്നറിയിപ്പ്
Bahrain

ബഹറൈനിൽ വ്യാഴാഴ്ച ഇടിയോട്​ കൂടിയ മഴയും കാറ്റുമുണ്ടാകുമെന്ന്​ മുന്നറിയിപ്പ്

Web Desk
|
25 Oct 2023 12:27 PM GMT

ബഹറൈനിൽ വ്യാഴാഴ്ച ഇടിയോട്​ കൂടിയ മഴയും കാറ്റുമുണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്​ഥ വിഭാഗം അറിയിച്ചു.

മേഖലയിലെ അസ്​ഥിര കാലാവസ്​ഥ രാജ്യത്തെയും ബാധിക്കുമെന്നാണ്​ കരുതുന്നത്​. പകൽ സമയം കാറ്റും മഴയും ഉണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​.

കടലിന്​ ​തൊട്ടു ചേർന്നുള്ള പ്രദേശങ്ങളിൽ കാറ്റിന്‍റെ ശക്​തി കൂടുമെന്നും അതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്​.

Similar Posts