റമദാനില്‍ ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു
|ബഹ്‌റൈനിലെ ഹെല്‍ത്ത് സെന്ററുകളുടെ റമദാനിലെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ച് ആരോഗ്യ മന്ത്രാലയം.ഒമ്പത് ഹെല്‍ത്ത് സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മുഹറഖ് ഹെല്‍ത്ത് സെന്റര്‍, ഹമദ് കാനൂ ഹെല്‍ത്ത് സെന്റര്‍, യൂസുഫ് അബ്ദുറഹ്‌മാന്‍ എഞ്ചിനീയര്‍, മുഹമ്മദ് ജാസിം കാനൂ, സിത്ര തുടങ്ങിയ ഹെല്‍ത്ത് സെന്ററുകളും ബാര്‍ബാറിലെ ശൈഖ് ജാബിര്‍ അല്‍ അഹ്‌മദ് അസ്സബാഹ് ഹെല്‍ത്ത് സെന്റര്‍, ഹിദ്ദിലെ ബി.ബി.കെ ഹെല്‍ത്ത് സെന്റര്‍, ജിദ്ഹഫ്‌സ് ഹെല്‍ത്ത് സെന്റര്‍, ഖലീഫ സിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുക.
ശൈഖ് സല്‍മാന്‍ ഹെല്‍ത്ത് സെന്റ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയും, അറാദ് എന്‍.ബി.ബി, ദേറിലെ ബി.ബി.കെ , ഹാല, ഇബ്ന്‍ സീന, നഈം, ഹൂറ, ശൈഖ് സബാഹ് സാലിം, ഉമ്മുല്‍ ഹസം, ബിലാദുല്‍ ഖദീം, ആലി, ഈസ ടൗണ്‍, ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല്‍ ഖലീഫ, അഹ്‌മദ് അലി കാനൂ, ബുദയ്യ, കുവൈത്ത്, ഹമദ് ടൗണ്‍, സല്ലാഖ്, ബുദയ്യ കോസ്റ്റല്‍ എന്നീ ഹെല്‍ത്ത് സെന്ററുകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴ് വരെയും പ്രവര്‍ത്തിക്കും.