Bahrain
Bahrain
യെല്ലോ അലർട്ട് ലംഘനം: റെസ്റ്റോറന്റ് അടപ്പിച്ചു
|13 Jan 2022 2:30 PM GMT
കഴിഞ്ഞ ദിവസം 160 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്
കോവിഡ് യെല്ലോ അലർട്ടിൽ പാലിക്കേണ്ട നിയമങ്ങൾ ലംഘിച്ചതിന്‍റെ ഫലമായി ഒരു റെസ്റ്റോറന്റ് അധികൃതർ ഇടപെട്ട് അടപ്പിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പബ്ലിക് ഹെൽത് ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.
കാപിറ്റൽ ഗവർണറേറ്റ് പരിധിയിലുള്ള റെസ്റ്റോറന്റിനാണ് അടച്ചിടാൻ നോട്ടീസ് ലഭിച്ചത്. 18 റെസ്റ്റോറന്റുകളും ഒരു കോഫിഷോപ്പും നിയമം ലംഘിച്ചതായി കണ്ടെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആന്‍റ് എക്സിബിഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്. കഴിഞ്ഞ ദിവസം 160 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 18 സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തുകയും ചെയ്തു.