ലോകകപ്പിന്റെ അവസാനവട്ട ട്രയലായി ലുസൈല്‍ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍
|ടിക്കറ്റും ഹയാ കാര്‍ഡും ഉപയോഗിച്ചായിരുന്നു പ്രവേശനം.
ലോകകപ്പിന്റെ അവസാനവട്ട ട്രയലായി മാറി ലുസൈല്‍ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍. 35,000 പേരാണ് സംഗീതം ആസ്വദിക്കാന്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ എത്തിയത്.
സുനിധി ചൗഹാന്‍, റാഹത്ത് ഫത്തേ അലിഖാന്‍, സലിം സുലൈമാന്‍ തുടങ്ങിയ ബോളിവുഡിലെ വന്‍ താരനിരയാണ് ലുസൈല്‍ ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിന് എത്തിയിരുന്നത്. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ അവസാനവട്ട ട്രയല്‍ എന്ന നിലയിലാണ് സംഘാടകര്‍ പരിപാടിയെ സമീപിച്ചത്.
ലോകകപ്പ് മത്സരങ്ങള്‍ എങ്ങനെയാണോ സംഘടിപ്പിക്കാനിരിക്കുന്നത് അതിന്റെ നേര്‍പതിപ്പായി മാറി പരിപാടി. ടിക്കറ്റും ഹയാ കാര്‍ഡും ഉപയോഗിച്ചായിരുന്നു പ്രവേശനം. ക്രൗഡ് മാനേജ്മെന്റ്, മെട്രോ, പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം വിജയകരമായി പരീക്ഷിക്കാനായി.
ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ അടക്കമുള്ളവര്‍ പരിപാടി വീക്ഷിക്കുന്നതിനും സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും ലുസൈല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.