ഷാര്‍ജയിൽ നിന്ന് കൽബ തീരത്തേക്ക് ബസ് സർവീസ്
|റൂട്ട് 66 എന്ന പേരിലാണ് സർവീസ് തുടങ്ങുന്നെന്ന് എസ്.ആർ.ടി.എ അധികൃതര്‍ അറിയിച്ചു
ദുബൈ: ഷാര്‍ജയിൽ നിന്ന് കല്‍ബ തീരത്തേക്ക് പുതിയ പുതിയ ബസ് സർവീസ് ആരംഭിച്ചു. റൂട്ട് 66 എന്ന പേരിലാണ് സർവീസ് തുടങ്ങുന്നെന്ന് എസ്.ആർ.ടി.എ അധികൃതര്‍ അറിയിച്ചു.
റുഗെയ്ലത്ത് റോഡിലെ 12 സ്റ്റോപ്പുകളാണ് റൂട്ട് 66 ബസ് സർവീസിനുള്ളത്. കോര്‍ണിഷ് ഒന്ന്, കോര്‍ണിഷ് രണ്ട്, ബൈത്ത് ശൈഖ് സഈദ് ബിന്‍ ഹമദ് അല്‍ ഖാസിമി, താബിത് അല്‍ ഖൈസ് മോസ്‌ക്, കല്‍ബ മെഡിക്കല്‍ സെന്റര്‍, ഇത്തിഹാദ് കല്‍ബ സ്‌പോര്‍ട്‌സ് ക്ലബ്, കല്‍ബ വ്യവസായ മേഖല ഒന്ന്, കല്‍ബ വ്യവസായ മേഖല രണ്ട്, അല്‍ സാഫ് ഏഴ്, ഗവണ്‍മെന്റ് ബില്‍ഡിങ്സ്, കല്‍ബ വാട്ടര്‍ഫ്രണ്ട്, ഖത്മത്ത് മിലാഹ അതിർത്തി എന്നിവയാണ് 12 സ്റ്റേഷനുകള്‍. കോര്‍ണിഷ് ഒന്നില്‍ നിന്നും എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ രാത്രി ഒന്‍പത് മണി വരെയും ഖത്മത്ത് മിലാഹ ബോര്‍ഡര്‍ പോയിന്റിനല്‍ നിന്നും രാവിലെ എട്ടു മുതല്‍ രാത്രി 9.30 വരെയും സേവനം ഉണ്ടായിരിക്കും.