Gulf
Gulf
പെട്രോൾ വില വീണ്ടും കുറഞ്ഞു
|30 Sep 2022 7:31 PM GMT
തുടർച്ചയായി മൂന്നാം മാസമാണ് വിലയിൽ കുറവു വരുന്നത്.
ദുബൈ: ഒക്ടോബറിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച് വീണ്ടും കുറഞ്ഞു. തുടർച്ചയായി മൂന്നാം മാസമാണ് വിലയിൽ കുറവു വരുന്നത്.
പെട്രോൾ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ് പുതിയ നിരക്ക്. സെപ്തംബറിൽ 3.41 ദിർഹമായിരുന്നു. സെപ്തംബറിൽ 3.30 ദിർഹമായിരുന്ന സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.92 ദിർഹമായിട്ടുണ്ട്.
കഴിഞ്ഞ മാസം ലിറ്ററിന് 3.22 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.85 ആയി കുറഞ്ഞു. സെപ്തംബറിൽ 3.87 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3.76 ദിർഹമാണ് ഒക്ടോബറിലെ നിരക്ക്.