Gulf
പ്രവാസികളുടെ മിനിമം വേതന പരിധി കുറച്ച നടപടി കേന്ദ്രം പിൻവലിച്ചു
Gulf

പ്രവാസികളുടെ മിനിമം വേതന പരിധി കുറച്ച നടപടി കേന്ദ്രം പിൻവലിച്ചു

Web Desk
|
29 July 2021 7:45 PM GMT

2020 സെപ്റ്റംബറിനുമുൻപുള്ള മിനിമം വേതനം വീണ്ടും പ്രാബല്യത്തിൽ വന്നു

പൗരന്മാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോൾ ഗൾഫ് രാജ്യങ്ങൾ പാലിക്കേണ്ട മിനിമം വേതന പരിധി കുറച്ച നടപടി ഇന്ത്യൻ വിദേശ മന്ത്രാലയം പിൻവലിച്ചു. പാർലമെന്റിൽ ശ്രേയാംസ് കുമാർ എം.പിയുടെ ചോദ്യത്തിന് ഉത്തരമായാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇക്കാര്യം അറിയിച്ചത്.

ചുരുങ്ങിയ വേതനം കുറച്ച നടപടിക്കെതിരെ തെലങ്കാന ഗൾഫ് വർക്കേഴ്‌സ് ജോയിൻറ് ആക്ഷൻ കമ്മിറ്റി( Gulf JAC) ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിയിൽ കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ 2020 സെപ്റ്റംബറിൽ ഇറക്കിയ സർക്കുലർ പിൻവലിച്ചതിൻറെ ഉത്തരവ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതോടെ 2020 സെപ്റ്റംബറിന് മുമ്പേയുള്ള മിനിമം വേതനം വീണ്ടും ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഇറക്കിയ ഉത്തരവുകൾ അനുസരിച്ച് ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്ക് 200ഉം കുവൈത്തിലേക്ക് 245ഉം സൗദി അറേബ്യയിലേക്ക് 324ഉം ഡോളർ മിനിമം വേതനമായി പുനക്രമീകരിച്ചിരുന്നു.

ഇതോടെ നേരത്തെയുണ്ടായിരുന്ന മിനിമം ശമ്പള പരിധിയിൽ 30% മുതൽ 50% വരെ കുറവുണ്ടായി. കോവിഡ് സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് തൊഴിൽനഷ്ടം ഉണ്ടാവുന്നത് തടയുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകിയ വിശദീകരണം. എന്നാൽ, ഈ ഉത്തരവ് പ്രവാസികളുടെ വരുമാനത്തെ ബാധിക്കുമെന്നും മിനിമം വേതനം നിശ്ചയിച്ചത് വിദഗ്ധ, അവിദഗ്ധ വിഭാഗങ്ങളോ വിദ്യാഭ്യാസ യോഗ്യതയോ കണക്കാക്കാതെയാണെന്നും പരാതി ഉയർന്നിട്ടുണ്ട്.

Similar Posts