Gulf
Cyclone Biporjoy, wind May affect various governorates, Cyclone Biporjoy in Muscat, latest malayalam news
Gulf

'ബിപോർജോയ്' ചുഴലിക്കാറ്റ്: മസ്കത്തുൾപ്പെടെയുള്ള വിവിധ ഗവർണറേറ്റുകളിൽ ബാധിച്ചേക്കാം

Web Desk
|
7 Jun 2023 7:43 PM GMT

ചുഴലിക്കാറ്റ് ഒമാനിൽ പ്രവേശിക്കാതെ സുൽത്താനേറ്റിന്റെ തീരങ്ങളിലേക്ക് നീങ്ങാനാണ് കൂടുതൽ സാധ്യത

മസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട 'ബിപോർജോയ്' ചുഴലിക്കാറ്റ് അടുത്ത തിങ്കളാഴ്ച മുതൽ മസ്കത്തുൾപ്പെടെയുള്ള വിവിധ ഗവർണറേറ്റുകളിൽ ബാധിച്ചേക്കാമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഒമാനിൽ പ്രവേശിക്കാതെ സുൽത്താനേറ്റിന്റെ തീരങ്ങളിലേക്ക് നീങ്ങാനാണ് കൂടുതൽ സാധ്യത.

ഒമാൻ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റ്. ഞായറാഴ്ച വൈകുന്നേരമോ തിങ്കളാഴ്ച രാവിലെ മുതലോ സുൽത്താനേറ്റിന്റെ തീരങ്ങളിൽ നേരിട്ടുള്ള ആഘാതം നേരിടുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഖദൂരി പറഞ്ഞു. ഒമാൻ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച വൈകുന്നേരമോ വെള്ളിയാഴ്ച രാവിലെയോ മുന്നറിയിപ്പ് സർക്കുലർ ഇറക്കുക. ചുഴലിക്കാറ്റ് ഒമാനിൽ പ്രവേശിക്കാതെ സുൽത്താനേറ്റിന്റെ തീരങ്ങളിലേക്ക് നീങ്ങാനാണ് ഏറ്റവും സാധ്യത. ചുഴലിക്കാറ്റ് അറബിക്കടലിന്റെ മധ്യഭാഗത്തേക്ക് വടക്കോട്ട് നീങ്ങുന്നത് തുടരുകയാണ്. ചുഴലിക്കാറ്റ്ന്റെ കേന്ദ്രം ഒമാൻന്റെ തീരത്ത് നിന്ന് 1,133 കിലോമീറ്റർ അകലെയാണെന്നും അധികൃതർ വ്യക്തമാക്കി.

Similar Posts