Gulf
ദമ്മാം നവോദയ സാംസ്കാരിക വേദി സ്ഥാപക ദിനവും സ്കോളര്‍ഷിപ്പ്‌ വിതരണവും
Gulf

ദമ്മാം നവോദയ സാംസ്കാരിക വേദി സ്ഥാപക ദിനവും സ്കോളര്‍ഷിപ്പ്‌ വിതരണവും

Web Desk
|
26 Sep 2022 7:27 PM GMT

ദമ്മാമിൽ സംഘടിപ്പിച്ച പരിപാടി മുൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

ദമ്മാം നവോദയ സാംസ്കാരിക വേദി സ്ഥാപക ദിനവും സ്കൂളുകളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കുള്ള സ്കോളര്‍ഷിപ്പ്‌ വിതരണവും സംഘടിപ്പിച്ചു.

ഈ വര്‍ഷം 10, 12 ക്ലാസുകളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്കോളര്‍ഷിപ്പ്‌ വിതരണമാണ് നടന്നത്. ദമ്മാമിൽ സംഘടിപ്പിച്ച പരിപാടി മുൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

90 ശതമാനത്തിൽ അധികം മാർക്ക് നേടിയ നവോദയ അംഗങ്ങളുടെ കുട്ടികൾക്കാണ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്. ഈ വർഷം 331 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി. 2010 മുതൽ ആരംഭിച്ച പദ്ധതി എല്ലാ വർഷവും തുടരുന്നുണ്ട്.

കിഴക്കൻ പ്രവിശ്യയിലെ രാഷ്ട്രീയ, സാമൂഹ്യ, ജീവകാരുണ്യ, മാധ്യമ മേഖലയിലുള്ളവർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. റഹീം മടത്തറ, ലക്ഷ്മൺ കണ്ടബേത്ത്, കൃഷ്ണകുമാർ ചവറ എന്നിവർ നേതൃത്വം നൽകി.

Similar Posts