വില്ലകൾ കൊള്ളയടിക്കുന്ന സംഘം ദുബൈ പൊലീസിന്റെ പിടിയിൽ
|ബാങ്കിൽ നിന്ന് പണം പിൻവലിച്ചിറങ്ങുന്ന ഒരാളെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്
ദുബൈ: അടച്ചിട്ട വില്ലകൾ കൊള്ളയടിക്കുന്ന നാലംഗ അന്താരാഷ്ട്ര ക്രിമിനിൽ സംഘം ദുബൈയിൽ അറസ്റ്റിലായി. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇവർ ബാങ്കിൽ നിന്ന് പണം പിൻവലിച്ചിറങ്ങുന്ന ഒരാളെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.
ലാറ്റിൻ അമേരിക്കൻ രാജ്യത്ത് നിന്നുള്ള നാലുപേരെയാണ് ദുബൈ പൊലീസ് ഓപ്പറേഷൻ മൈക്രോ സ്കോപ്പ് എന്ന് പേരിട്ട ദൗത്യത്തിലൂടെ പിടികൂടിയത്. അവധിക്ക് അടച്ചിട്ട് പോകുന്ന വില്ലകൾ കൊള്ളയടിക്കുന്നതാണ് ഇവരുടെ രീതിയെ പൊലീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചില വില്ലകൾ കൊള്ളയടിച്ച് മറ്റൊരു മിഡിലീസ്റ്റ് രാജ്യത്തേക്ക് കടന്ന ഇവരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, ഇവർ ദുബൈയിൽ തിരിച്ചെത്തുന്നത് കാത്തിരുന്ന പൊലീസ് സംഘത്തിലെ മുഴുവൻ കണ്ണികളെയും ബന്ധിപ്പിക്കാൻ അവസരമൊരുക്കി. മോഷണശ്രമങ്ങൾ പലതും വിഫലമാക്കി. പിന്നീട്, ബാങ്ക് ഉപഭോക്താവിനെ ആക്രമിച്ച് 60,000 ദിർഹം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാത്തുനിന്ന പൊലീസ് സംഘത്തെ സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തു.