Gulf
Gulf
നിരീക്ഷണ വളയത്തിന് മുകളിലിരുന്ന് കാപ്പി കുടിക്കുന്ന ദുബൈ കിരീടാവകാശിയുടെ വീഡിയോ വൈറൽ
|21 Oct 2021 2:30 PM GMT
ദുബൈ നഗരത്തിന്റെ കണ്ണായ മേഖലകളെല്ലാം ഇതിലിരുന്ന് കാണാം എന്നതാണ് പ്രത്യേകത. നീരീക്ഷണത്തിനും, കൂടിച്ചേരലുകൾക്കും, പുറമെ സ്വകാര്യ കാബിനുകളും ഇതിലുണ്ട്. 38 മിനിറ്റുകൊണ്ടാണ് ഇത് ഒരുവട്ടം കറക്കം പൂർത്തിയാക്കുക.
ദുബൈ നഗരത്തിൽ ഇന്ന് സഞ്ചാരികൾക്ക് തുറന്നുകൊടുത്ത ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ വളയത്തിന് മുകളിലിരുന്ന് കാപ്പി കുടിക്കുന്ന ദുബൈ കിരീടാകാവാശിയുടെ വീഡിയോ വൈറലാകുന്നു. ദുബൈ ബ്ലൂവാട്ടർ ഐലൻഡ്‌സിലാണ് ഐൻ ദുബൈ അഥവാ ദുബൈയുടെ കണ്ണ് എന്നർഥം വരുന്ന കൂറ്റൻ നിരീക്ഷണ വളയം നിർമിച്ചിരിക്കുന്നത്. 250 മീറ്റാണ് ഇതിന്റെ ഉയരം. ഒരേ സമയം 1750 പേർക്ക് ഇതിൽ കയറാം. ദുബൈ നഗരത്തിന്റെ കണ്ണായ മേഖലകളെല്ലാം ഇതിലിരുന്ന് കാണാം എന്നതാണ് പ്രത്യേകത. നീരീക്ഷണത്തിനും, കൂടിച്ചേരലുകൾക്കും, പുറമെ സ്വകാര്യ കാബിനുകളും ഇതിലുണ്ട്. 38 മിനിറ്റുകൊണ്ടാണ് ഇത് ഒരുവട്ടം കറക്കം പൂർത്തിയാക്കുക. ആസ്വദകർക്ക് ഒരുവട്ടം കറങ്ങാനും രണ്ടുതവണ കറങ്ങാനും ഇതിൽ ടിക്കറ്റ് നൽകും.
#aindubai 🎡 #Dubai pic.twitter.com/gslt7CHGHB
— Hamdan bin Mohammed (@HamdanMohammed) October 21, 2021