Gulf
ഇനി ഡി.എസ്​.എഫ്​ നാളുകൾ; ദുബൈയിലേക്ക്​ സന്ദർശകപ്രവാഹം
Gulf

ഇനി ഡി.എസ്​.എഫ്​ നാളുകൾ; ദുബൈയിലേക്ക്​ സന്ദർശകപ്രവാഹം

Web Desk
|
17 Dec 2022 6:29 PM GMT

വിവിധഭാഗങ്ങളിൽ വർണവിസ്മയങ്ങളൊരുക്കിയാണ്​ ദുബൈ ഇക്കുറി ഷോപ്പിങ്​ ​ഫെസ്റ്റിനെ വരവേറ്റത്

ദുബൈഷോപ്പിങ്​ ഫെസ്റ്റിവലിന് ​തുടക്കം കുറിച്ചതോടെ ​നഗരത്തിലേക്ക്​ സന്ദർശകപ്രവാഹം. ഖത്തറിൽ ലോകകപ്പ്​ ഫുട്ബോൾ മുൻനിർത്തി ഹോട്ടലുകൾക്കും വിമാന കമ്പനികൾക്കും നല്ല കൊയ്ത്തായിരുന്നു. ഡി.എസ്​.എഫിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ വൻതോതിൽ സന്ദർശകർ എത്തിച്ചേരും എന്നാണ്​ പ്രതീക്ഷ.

വിവിധഭാഗങ്ങളിൽ വർണവിസ്മയങ്ങളൊരുക്കിയാണ്​ ദുബൈ ഇക്കുറി ഷോപ്പിങ്​ ​ഫെസ്റ്റിനെ വരവേറ്റത്​. പാം ജുമൈറയിലെ പോയന്‍റ് ഉൾപെടെയുള്ള സ്ഥലങ്ങളിൽ കരിമരുന്ന് ​പ്രയോഗം നടന്നു. ദുബൈ ഫെസ്റ്റിവൽ ആൻഡ്​റിട്ടെയിൽ എസ്റ്റാബ്ലിഷ്​മെന്‍റ്​സി .ഇ.ഒ അഹ്​മദ് ​അൽ ഖാജ, നഖീൽചീഫ് അസറ്റ്​സ്​ ഓഫീസർ ഒമർ ഖൂരി എന്നിവർ ഉദ്​ഘാടനം നിർവഹിച്ചു. കോവിഡാനന്തരം വിപണി സജീവമായതോടെ വ്യാപാരികൾ ആഹ്ളാദത്തിലാണ്​. ഡിസംബർ, ജനുവരി മാസങ്ങളിൽ മിക്ക ഹോട്ടലുകളിലും നല്ല ബുക്കിങ്ങാണുള്ളത്​.

ഡി.എസ്​.എഫിനു പുറമെ 'ദുബൈ ലൈറ്റ്​സ്​' ഉത്സവത്തിന്‍റെ രണ്ടാം എഡിഷനും ​തുടങ്ങി​. അടുത്ത ഒന്നര മാസം ദുബൈയിലെ വിവിധയിടങ്ങളിൽ വർണ മനോഹരമായ ലൈറ്റുകൾ തെളിയും. ലോകോത്തര കലാകാരാൻമാരാണ്​ഇതൊരുക്കുന്നത്​. ഡി.എസ്​.എഫിന്​ സന്ദർശകരെ ആകർഷിക്കാൻ ആകർഷകമായ വിനോദപരിപാടികൾ, മികച്ച ഷോപ്പിങ്​ഡീലുകൾ, പ്രമോഷനുകൾ, റാഫിളുകൾ, ഹോട്ടൽ ഓഫറുകൾ, സംഗീതകച്ചേരികൾ തുടങ്ങിയവയാണ്​ ഒരുക്കിയിരിക്കുന്നത്​.

Similar Posts