ലോകകപ്പിൽ വാളണ്ടിയര്‍മാരായി സേവനമനുഷ്ടിച്ച ജീവനക്കാരെ ആദരിച്ച് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റ്
|ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലായി സേവനമനുഷ്ടിച്ച 12 പേരെയാണ് ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജ്മെന്റ് ആദരിച്ചത്
ദോഹ : ലോകകപ്പ് ഫുട്ബോളില്‍ വാളണ്ടിയര്‍മാരായി സേവനമനുഷ്ടിച്ച ജീവനക്കാരെ ആദരിച്ച് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റ്. സ്ഥാപനത്തിലെ 12 ജീവനക്കാരാണ് ലോകകപ്പിന്റെ ഭാഗമായി സേവനമനുഷ്ടിച്ചത്. കായിക മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സ്ഥാപനമാണ് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കെറ്റെന്ന് റീജന്‍സി ഗ്രൂപ്പ് എന്ന് എംഡി അന്‍വര്‍ അമീന്‍ ചേലാട്ട് പറഞ്ഞു.
ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലായി സേവനമനുഷ്ടിച്ച 12 പേരെയാണ് ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജ്മെന്റ് ആദരിച്ചത്. ജീവനക്കാര്‍ സ്ഥാപനത്തിന്‍റെ പ്രത്യേക ഉപഹാരങ്ങളും പരിപാടിയില്‍ സമ്മാനിച്ചു. ജീവനക്കാരുടെ ഈ നേട്ടത്തില്‍ സ്ഥാപനത്തിന് വലിയ അഭിമാനമുണ്ടെന്ന് മാനേജ്മെന്റ് പറഞ്ഞു.
ഖത്തര്‍ ലോകകപ്പ് കേരളത്തിലെ കായിക മേഖലയ്ക്കും ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ അന്‍വര്‍ അമീന്‍ ചേലാട്ട് പറഞ്ഞു. ലോകകപ്പ് സംഘാടനത്തില്‍ സേവനമനുഷ്ടിച്ച ജീവനക്കാരെ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറയ്ക്കല്‍ അഭിനന്ദിച്ചു.