പലിശനിരക്ക് വീണ്ടും ഉയർത്താൻ ഗൾഫ് ബാങ്കുകൾ; 0.75% ഉയർത്തിയേക്കും
|നീക്കം ആഗോള സാമ്പത്തിക സാഹചര്യം മുൻനിർത്തി
ഗൾഫ് ബാങ്കുകൾ വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കും. ആഗോള സാമ്പത്തിക മാന്ദ്യം ശക്തിപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി. അടുത്ത ആഴ്ചകളിൽ തന്നെ യു.എൻ സെൻട്രൽ ബാങ്കിനൊപ്പം ഗൾഫ് ബാങ്കുകളും പരിശനിരക്ക് ഉയർത്തുമെന്ന് സാമ്പത്തിക കേന്ദ്രങ്ങൾ വ്യക്തമാക്കി
യു എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെ ഗൾഫിലെ ബാങ്കുകളും ജൂലൈ അവസാന വാരം പരിശനിരക്ക് ഉയർത്തിയിരുന്നു.യു എ ഇ ഉൾപ്പെടെ ഗൾഫ് സെൻട്രൽ ബാങ്കുകളും പലിശ നിരക്ക് 0.75 ശതമാനം ആണ് ഉയർത്തിയത്. എന്നാൽ സാമ്പത്തിക സമ്മർദം തുടരുന്ന സാഹചര്യത്തിൽ 0.75 ശതമാനം പലിശനിരക്കു വർധനക്കാണ് ഗൾഫ് ബാങ്കുകൾ വീണ്ടും തയാറെടുക്കുന്നതൈന്നാണ് റിപ്പോർട്ട്.
നിരക്ക് 75 ബേസിക് പോയന്റ് ഉയർത്തിയതോടെ ജൂലൈയിൽ പലിശനിരക്ക് 2.4 ശതമാനത്തിലെത്തി. ഉയരുന്ന പലിശനിരക്ക് ഗൾഫ്എണ്ണയേതര വിപണിയെ ബാധിച്ചേക്കും. എന്നാൽ, ക്രൂഡ് ഓയിൽ വില വല്ലാതെ ഇടിയാത്ത സാഹചര്യത്തിൽ ഗൾഫ് സാമ്പത്ത്ഘടനക്ക് വലിയ ഉലച്ചിലുണ്ടാകാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. അതേ സമയം പലിശനിരക്കു വർധന ക്രെഡിറ്റ് കാർഡ് തിരിച്ചടവ് ബാക്കിയുള്ളവർ, ഭവനവായ്പ, പേഴ്സണൽ ലോൺ തിരിച്ചടവുകൾ എന്നിവയുള്ളവരെ പ്രതികൂലമായി ബാധിക്കും. നിലവിലേതിനാക്കാൾ ഉയർന്ന ഇ എം ഐ അടക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.