Hajj
ഭിന്നശേഷിക്കാരായ 300 ഹജ്ജ് തീര്‍ഥാടകരെ ജിദ്ദയിലെത്തിച്ചു
Hajj

ഭിന്നശേഷിക്കാരായ 300 ഹജ്ജ് തീര്‍ഥാടകരെ ജിദ്ദയിലെത്തിച്ചു

Web Desk
|
6 July 2022 6:21 AM GMT

ഇവര്‍ക്ക് സുഖമമായി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനായി വിപുലമായ സൗകര്യങ്ങളാണ് കാത്തിരിക്കുന്നത്

പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഭിന്നശേഷിക്കാരായ 300 ഹജ്ജ് തീര്‍ഥാടകരെ ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാനായി ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ എത്തിച്ചു.

സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് കീഴില്‍ തുടര്‍ച്ചയായി, ഇത് രണ്ടാം വര്‍ഷമാണ് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള കേള്‍വിക്കും കാഴ്ചക്കും മറ്റു വൈകല്യങ്ങളുള്ളവരേയും, അനാഥരേയും ഹജ്ജിനെത്തിക്കുന്നത്.



വികലാംഗര്‍ക്കും അനാഥര്‍ക്കും സുഖകരമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിഷന്‍ 2030ന് കീഴിലാണ് സൗദി ഭരണകൂടം ഇത്തരം ശ്രമങ്ങള്‍ നടത്തി വരുന്നത്.

വികലാംഗര്‍ക്ക് അകമ്പടിയായ സേവകരെയും നിശ്ചയിച്ച നല്‍കും. മക്കയിലും മറ്റു പുണ്യസ്ഥലങ്ങളിലും ഇവര്‍ക്ക് അനുയോജ്യമായ പാര്‍പ്പിടം ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സജ്ജീകരിച്ച ആധുനിക വാഹനങ്ങള്‍, പുണ്യസ്ഥലങ്ങളില്‍ ആരാധനാ കര്‍മങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് പ്രത്യേകമായ സൗകര്യങ്ങള്‍, അവരെ 24 മണിക്കൂറും സേവിക്കാനായി സന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെ, സുഗമമായ തീര്‍ഥാടനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നത് ഇവര്‍ക്കായി ഒരുക്കിവച്ചിട്ടുണ്ട്.

Similar Posts