സേവനങ്ങളിലെ പോരായ്മകള്‍; ആഭ്യന്തര ഹജ്ജ് സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമതിരേ നടപടി
|സേവനങ്ങളില്‍ കുറവുകള്‍ വരുത്തുകയും വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കുകയും ചെയ്ത കമ്പനികളും സ്ഥാപനങ്ങളും പിഴ അടക്കമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരും
മക്ക: സേവനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമതിരേ നടപടി സ്വീകരിക്കുന്നു. ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴില്‍ ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനികളുടെ ലംഘനങ്ങള്‍ പരിശോധിക്കുന്ന കമ്മിറ്റിയാണ് കഴിഞ്ഞ ഹജ്ജ് സീസണില്‍ തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കായി നിയോഗിച്ച ചില കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിരവധി തീരുമാനങ്ങള്‍ പുറപ്പെടുവിച്ചത്.
തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങളില്‍ കുറവുകള്‍ വരുത്തുകയും വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കുകയും ചെയ്ത കമ്പനികളും സ്ഥാപനങ്ങളും പിഴ അടക്കമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരും.
തീര്‍ഥാടകര്‍ക്കു നല്കുന്ന സേവനങ്ങളില്‍ എന്തെങ്കിലും കുറവുവരുത്തുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും അവര്‍ക്കാവശ്യമായ സേവനങ്ങളും സുരക്ഷയും പൂര്ണതയെടെ തന്നെ നല്‍കാനാകുന്നതെല്ലാം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.