മാസപ്പിറവി കണ്ടതോടെ പുണ്യനഗരം ഹജ്ജ് തിരക്കിലേക്ക്; തീര്‍ഥാടകര്‍ ഒരുക്കങ്ങളാരംഭിച്ചു
|ജൂലൈ 9നാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ബലിപെരുന്നാള്‍
സൗദിയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ മാസപ്പിറവി കണ്ടതോടെ ഹജ്ജിന്റെ തിരക്കിലേക്ക് നീങ്ങുകയാണ് ഹാജിമാര്‍. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ എട്ട് വെള്ളിയാഴ്ചയാണ്.
സൗദിയിലെ തുമൈറില്‍ മാസപ്പിറവി ദര്‍ശിച്ചതായി സൗദി സുപ്രീംകോടതിയാണ് ഇന്നലെ പ്രഖ്യാപിച്ചത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ജൂലൈ 9നാണ് ബലി പെരുന്നാള്‍.
ജൂലൈ ആറിനാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി ഹാജിമാര്‍ മിനായിലേക്ക് നീങ്ങുക. ജൂലൈ ഏഴിന് മിനായില്‍ തങ്ങും. അന്ന് രാത്രി അറഫാ സംഗമത്തിനായി നീങ്ങും. ജൂലൈ എട്ടിനാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. തൊട്ടടുത്ത ദിവസമായ ജൂലൈ 9ന് ഹാജിമാര്‍ ബലിയറുത്ത് പെരുന്നാളാഘോഷിക്കും.
തുടര്‍ന്നുള്ള തിരക്ക് പിടിച്ച ദിനങ്ങളില്‍ ഹാജിമാര്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. മലയാളി ഹാജിമാരെല്ലാം ഹജ്ജിനായി മക്കയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നും എത്താനുള്ള ബാക്കിയുള്ള ഹാജിമാര്‍ വരുംദിവസങ്ങളില്‍ എത്തിച്ചേരും. 180 രാജ്യങ്ങളില്‍നിന്നായി പത്ത് ലക്ഷം പേരാണ് ഇത്തവണ ഹജ്ജിനെത്തുക.