Gulf
യു എ ഇയിൽ കനത്തമഴ; അന്തരീക്ഷോഷ്മാവ് താഴ്ന്നു
Gulf

യു എ ഇയിൽ കനത്തമഴ; അന്തരീക്ഷോഷ്മാവ് താഴ്ന്നു

Web Desk
|
23 Jan 2023 7:05 PM GMT

അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത

ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴ ലഭിച്ചു. അന്തരീക്ഷ താപനില മലയോരങ്ങളിൽ നാല് ഡിഗ്രി വരെയായി താഴ്ന്നിരുന്നു. അടുത്തദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ മഴയിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ ജാഗ്രതപാലിക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും. ദുബൈ, ഷാർജ, അജ്മാൻ തുടങ്ങി മിക്ക എമിറേറ്റുകളിലും ഇന്ന് മഴ ശക്തമായിരുന്നു.

അബൂദബിയിലെ അൽഐനിൽ ജബൽ ഹഫീത്, അൽ ബദ മേഖലകളിൽ സാമാന്യം മഴ ലഭിച്ചതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുംദിവസങ്ങളിലും രാജ്യത്തിന്‍റെ കിഴക്കൻ, തീരദേശ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും ഈ സ്ഥലങ്ങളിൽ പകൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. മണിക്കൂറിൽ 40കി.മീറ്റർ വേഗതയിൽ കാറ്റു വീശാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കും.

Similar Posts