Gulf
Iftar thumps,  Qatar, eid,
Gulf

ഖത്തറില്‍ ഇത്തവണ ഇഫ്താര്‍ തമ്പുകള്‍ സജീവമാകും; ഒരുങ്ങുന്നത് 10 എണ്ണം

Web Desk
|
20 March 2023 6:28 PM GMT

രാജ്യത്തുടനീളം ജനസ്രാന്ദതയുള്ള പ്രദേശങ്ങളിലായിരിക്കും ഇഫ്താർ തമ്പുകൾ സ്ഥാപിക്കുക

ദോഹ: ഖത്തറില്‍ ഇത്തവണ ഇഫ്താര്‍ തമ്പുകള്‍ സജീവമാകും. പ്രതിദിനം പതിനായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്ന 10 തമ്പുകളാണ് മതകാര്യ മന്ത്രാലയത്തിന് കീഴില്‍ ഒരുങ്ങുന്നത്.

രാജ്യത്തുടനീളം ജനസ്രാന്ദതയുള്ള പ്രദേശങ്ങളിലായിരിക്കും ഇഫ്താർ തമ്പുകൾ സ്ഥാപിക്കുക. ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ ഇഫ്താർ സാഇം എൻഡോവ്‌മെന്റിന് കീഴിലാണ് തമ്പുകൾ പ്രവർത്തിക്കുന്നത്.എല്ലാ വർഷവും റമദാനിൽ ഇഫ്താർ കൂടാരങ്ങൾ ഒരുക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പദ്ധതിയിലേക്ക് വഖ്ഫ് നൽകുന്നവരുടെ വ്യവസ്ഥകൾ പാലിച്ചാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇഫ്താര്‍ കൂടാരങ്ങള്‍ ഒഴിവാക്കിയിരുന്നു. കൂടിച്ചേരലുകള്‍ക്ക് നിയന്ത്രണം ഇല്ലാതായതോടെയാണ് ഇഫ്താർ ടെന്റുകൾ തിരികെയെത്തുന്നത്.

Similar Posts