![Kodiyeri, Navodaya Saudi Eastern Province component institutes the award, latest malayalam news, കോടിയേരി, നവോദയ സൗദി കിഴക്കൻ പ്രവിശ്യാ ഘടക സ്ഥാപനമാണ് അവാർഡ്, ഏറ്റവും പുതിയ മലയാളം വാർത്തകൾ Kodiyeri, Navodaya Saudi Eastern Province component institutes the award, latest malayalam news, കോടിയേരി, നവോദയ സൗദി കിഴക്കൻ പ്രവിശ്യാ ഘടക സ്ഥാപനമാണ് അവാർഡ്, ഏറ്റവും പുതിയ മലയാളം വാർത്തകൾ](https://www.mediaoneonline.com/h-upload/2023/06/15/1374911-.webp)
കോടിയേരിയുടെ പേരിൽ നവോദയ സൗദി കിഴക്കന്‍ പ്രവിശ്യ ഘടകം പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു
![](/images/authorplaceholder.jpg?type=1&v=2)
പൊതു വിദ്യഭ്യാസ രംഗത്തെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ആദ്യ പുരസ്‌കാരം നല്‍കുക
ദമ്മാം: നവോദയ സൗദി കിഴക്കന്‍ പ്രവിശ്യ ഘടകം പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു. സഖാവ് കോടിയേരി ബാലകൃഷണന്റെ പേരിലാണ് പുരസ്‌കാരം നല്‍കുക. പൊതു വിദ്യഭ്യാസ രംഗത്തെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ആദ്യ പുരസ്‌കാരം നല്‍കുക.
കേരളത്തിലെ പൊതു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ വ്യക്തികള്‍, അധ്യാപകര്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. മികച്ച സേവനങ്ങളര്‍പ്പിച്ചവരെ ആദരിക്കാനും അവരുടെ സംഭാവനകളെ ബഹുജനങ്ങളിലെത്തിക്കാനുമാണ് പുരസ്‌കാരം വഴി ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിട പറഞ്ഞ സഖാവ് കോടിയേരിയുടെ പേരിലാണ് പുരസ്‌കാരം. നവോദയ കോടിയേരി ബാലകൃഷന്‍ സമഗ്ര സംഭാവന അവാര്‍ഡ് എന്ന പേരിലാണ് അവാര്‍ഡ് നല്‍കുക. ഒരു ലക്ഷം രൂപയും വെങ്കലശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. അവാര്‍ഡിനര്‍ഹരായവരെ കണ്ടെത്തുന്നതിന് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ജൂലൈ 10ന് മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ആഗസ്തില്‍ കണ്ണൂരില്‍ വെച്ച് നടക്കുന്ന പൊതുപരിപാടിയില്‍ വിതരണം ചെയ്യും. മുന്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, പ്രൊഫ. രവീന്ദന്‍ മാസ്റ്റര്‍, വിന്‍സെന്റ് എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് ജേതാവിനെ കണ്ടെത്തുക. ബഷീര്‍ വരോട്, റഹീം മടത്തറ, രാജേഷ് ആനമങ്ങാട്, പവനന്‍ മൂലക്കില്‍, നന്ദിനി മോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.