ഗോൾഡൻ വിസാവിതരണത്തിൽ വർധന;നടപ്പുവർഷം ആദ്യപകുതിയിൽ റെക്കാർഡ് അപേക്ഷകർ
|പഠനത്തിൽ മികവ് തെളിയിച്ച ആയിരക്കണക്കിന് വിദ്യാർഥികൾക്കും ഗോൾഡൻ വിസ കൈമാറി
ദുബൈ:വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് യു.എ.ഇ നൽകിവരുന്ന ഗോൾഡൻ വിസ ലഭിച്ചവരുടെ എണ്ണത്തിൽറെക്കോർഡ് വർധന. പഠനത്തിൽ മികവ് തെളിയിച്ച ആയിരക്കണക്കിന് വിദ്യാർഥികൾക്കും ,ഗോൾഡൻ വിസ കൈമാറി. പ്രവാസികളുടെ ഇഷ്ടരാജ്യമായി യു.എ.ഇ മാറിയതിന്റെ തെളിവാണിതെന്ന് അധകൃതർ പറഞ്ഞു.
2022െൻറ ആദ്യ പകുതിയെ അപേക്ഷിച്ച് ഇക്കൊല്ലം ആദ്യ ആറു മാസങ്ങളിലാണ് ഗോർഡൻ വിസക്കായുള്ള അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായത്. ഉന്നതവിജയം കൈവരിച്ച ആയിരക്കണക്കിന് വിദ്യാർഥികളും ദുബൈയിൽ ഗോൾഡൻ വിസ സ്വന്തമാക്കി. ലോകോത്തര പ്രതിഭകളിൽ നല്ലൊരു പങ്കും ഇതിനകം യു.എ.ഇയുടെ ഗോൾഡൻ വിസ സമ്പാദിച്ചിട്ടുണ്ട്. സന്ദർശന വിസയുടെ കാര്യത്തിലും ഇക്കാലയളവിൽ വൻ വർദ്ധന ഉണ്ടായതായി താമസ-കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു. സന്ദർശക വിസയിൽ 34 ശതമാനത്തിന്റെയും ടൂറിസ്റ്റ് വിസകളിൽ 21 ശതമാനത്തിന്റെയും വർദ്ധനയാണ് ഇക്കൊല്ലം രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരിയിൽ നിന്ന് ദുബൈ പൂർണമായും വിമുക്തമായതോടെയാണ് സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായതെന്നും ദുബൈ എമിഗ്രേഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു.