അഫ്ഗാനിൽ നിന്നും കൂടുതൽ പേരെ ഒഴിപ്പിക്കാൻ ഗൾഫ് രാജ്യങ്ങളുടെ പിന്തുണ തേടി ഇന്ത്യ
|അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു
കാബൂൾ വിമാനത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ കൂടുതൽ പേരെ ഒഴിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ ഉൾപ്പെടെ ലോക രാജ്യങ്ങൾ ഗൾഫ് രാജ്യങ്ങളുടെ പിന്തുണ തേടുന്നു.അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. ഖത്തർ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിച്ച് വരികയാണ്. അതിനിടെ, ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതക്കുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണം ഗൾഫ് രാജ്യങ്ങൾ ആരംഭിച്ചു.
അഫ്ഗാനിൽ ഭീഷണി നേരിടുന്ന ആയിരങ്ങളെ ഒഴിപ്പിക്കാൻ സഹായിക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് ഖത്തർ അമീറിനോടും വിദേശകാര്യ മന്ത്രിയോടും ആവശ്യപ്പെട്ടു. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. അഫ്ഗാൻ വിഷയം തന്നെയാണ് പ്രധാന ചർച്ചയായത്. ഖത്തർ ഉൾപ്പെടെ മറ്റു ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ ആശയവിനിമയം തുടരുകയാണ്. ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയെ സഹായിക്കാൻ വൻതോതിൽ ഭക്ഷ്യവിഭവങ്ങളും മറ്റും അയക്കുന്ന പ്രക്രിയക്ക് ഗൾഫ് രാജ്യങ്ങൾ തുടക്കം കുറിച്ചു