കടല്‍ കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ ഇന്ത്യ-ഒമാന്‍ സഹകരണം വർധിപ്പിക്കുന്നു
|മസ്‌കത്തിൽ ഇരു വിഭാഗങ്ങളും പുതിയ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു
മസ്കത്ത്: റോയൽ ഒമാൻ പോലീസ് കോസ്റ്റ് ഗാർഡും, ഇന്ത്യൻ കോസ്റ്റ് ഗാർഡും കൂടുതൽ മേഖലകളിലേക്ക് സഹകരണം വർധിപ്പിക്കുന്നു. മസ്‌കത്തിൽ ഇരു വിഭാഗങ്ങളും പുതിയ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ വിരേന്ദ്രർ സിംഗ് പതാനിയയുടെ നേതൃത്വത്തിലുള്ള സംഘം ഒമാൻ കോസ്റ്റ് ഗാർഡ് കപ്പലും പരിശീലന കേന്ദ്രവും സന്ദർശിച്ചു. നേരത്തെ മസ്‌കത്തില്‍ ഇരു രാഷ്ട്രങ്ങളുടെയും കോസ്റ്റ് ഗാര്‍ഡ് വിഭാഗങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. നാലാമത് ചര്‍ച്ചാ സെഷന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ വിരേന്ദ്രര്‍ സിംഗ് പതാനിയയും ആര്‍ ഒ പി കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി സൈഫ് അല്‍ മുഖ്ബലിയും നേതൃത്വം നല്‍കി. ഉന്നതല ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. മേഖലയിലെ സുരക്ഷാ വിഷയങ്ങളും ഇരു രാഷ്ട്രങ്ങളുടെയും പൊതുതാത്പര്യ വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. കടല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പരിശോധനകള്‍ വ്യാപിപ്പിക്കുന്നതിനും മലനീകരണം തടയുന്നതിനും ഇരു രാഷ്ട്രങ്ങളുടെയും കോസ്റ്റ് ഗാര്‍ഡ് വിഭാഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.