Gulf
നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി റിലേ വായന സംഘടിപ്പിച്ച് ഇന്ത്യൻ സ്കൂൾ സലാല
Gulf

നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി റിലേ വായന സംഘടിപ്പിച്ച് ഇന്ത്യൻ സ്കൂൾ സലാല

Web Desk
|
28 Nov 2022 4:21 PM GMT

നവംബർ 28 ന് രാവിലെ ഏഴിന് ആരംഭിച്ച റിലേ വായന നവംബർ 29 രാത്രി പതിനൊന്നിനാണ് അവസാനിക്കുക

സലാല: ഇന്ത്യൻ സ്കൂൾ സലാല നാൽപതാം വാർഷീകാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച റിലേ വായന സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. നാൽപത് മണിക്കുർ നിർത്താതെ ആളുകൾ മാറി മാറി വായിക്കുകയാണ് ചെയ്യുന്നത്. വിദ്യാർത്ഥികളും ,രക്ഷിതാക്കളും , അധ്യാപകരും പുസ്തകവായനയിൽ പങ്കാളികളാവും. നവംബർ 28 ന് രാവിലെ ഏഴിന് ആരംഭിച്ച റിലേ വായന നവംബർ 29 രാത്രി പതിനൊന്നിനാണ് അവസാനിക്കുക.

ഇന്ത്യൻ സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അഹ്സൻ ജമീൽ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ദീപക് പഠാങ്കർ, എസ്.എം.സി അംഗങ്ങളായ ഡോ: അബൂബക്കർ സിദ്ദീഖ്, ഡോ:ഷാജി .പി.ശ്രീധർ ഡോ: മുഹമ്മദ് യൂസുഫ് എന്നിവരും പങ്കെടുത്തു.

വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് റിലേ വായന സംഘടിപ്പിച്ചത്. സ്കൂൾ ലൈബ്രറിയിലെ തെരഞ്ഞെടുത്ത പുസ്തകങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. നാൽപത് മണിക്കുർ തുടർച്ചയായ വായന ഒമാനിൽ ഒരു റെക്കോർഡായി മാറാൻ സാധ്യതയുണ്ട്. റിലേ വായന യുട്യൂബിൽ ലൈവായി സ്ട്രീം ചെയ്യുന്നുണ്ട്.

Similar Posts