Gulf
കുവൈത്തിൽ മൽസ്യ മാർക്കറ്റുകളിൽ ലേല നടപടികൾ പുനരാരംഭിക്കുന്നു
Gulf

കുവൈത്തിൽ മൽസ്യ മാർക്കറ്റുകളിൽ ലേല നടപടികൾ പുനരാരംഭിക്കുന്നു

Web Desk
|
4 Aug 2021 7:57 AM GMT

കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായ പശ്ചാത്തലത്തിലാണ് വാക്സിൻ എടുത്തവരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് ലേലം നടത്താൻ മന്ത്രിസഭ അനുമതി നല്‍കിയത്

കുവൈത്തിൽ മൽസ്യ മാർക്കറ്റുകളിൽ ലേല നടപടികൾ പുനരാരംഭിക്കുന്നു . കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായ പശ്ചാത്തലത്തിലാണ് വാക്സിൻ എടുത്തവരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് ലേലം നടത്താൻ മന്ത്രിസഭ അനുമതി നല്‍കിയത്.

കോവിഡ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായ കുറവ് കണക്കിലെടുത്താണ് മന്ത്രിസഭ ലേല നടപടികൾക്ക് അനുമതി നൽകിയത് . ആഗസ്റ്റ് എട്ട് ഞായറാഴ്ച മുതൽ ലേലം പുനരാരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിർത്തിവെച്ച മൽസ്യലേലം പുനരാരംഭിക്കാനുള്ള തീരുമാനത്തെ മൽസ്യ വ്യാപാരികൾ സ്വാഗതം ചെയ്തു .കോവിഡ് വാക്സിൻ എടുത്തവർക്കു മാത്രമായിരിക്കും ലേലഹാളിലേക്ക് പ്രവേശനം . ലേലത്തിൽ പങ്കെടുക്കുന്നവർ ആരോഗ്യമന്ത്രാലയം നിശ്ചയിച്ച കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു .

കുവൈത്തിൽ ട്രോളിംഗ് നിരോധം പിൻവലിക്കുകയും ആവോലി , ചെമ്മീൻ തുടങ്ങിയ മൽസ്യ ഇനങ്ങൾ കൂടുതലായി വില്‍പനക്ക് എത്തുകയും ചെയ്യുന്ന സമയത്തു ലേലം പുനരാരംഭിക്കുന്നത് വിപണിക്ക് ഉണർവേകും എന്നാണ് മത്സ്യ വ്യാപാരികളുടെ അഭിപ്രായം.



Related Tags :
Similar Posts