Gulf
Kuwait,visa trade, companies,
Gulf

വിസ കച്ചവടം തടയാൻ ഒരുങ്ങി കുവൈത്ത് ; അഡ്രസ്സ് സാധുത ഇല്ലാത്ത കമ്പനികളുടെ ഫയല്‍ മരവിപ്പിച്ചു

Web Desk
|
24 March 2023 6:14 PM GMT

സ്വകാര്യമേഖലയിലെ തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

വിസ കച്ചവടം തടയാൻ നടപടികള്‍ ശക്തമാക്കി കുവൈത്ത്. രാജ്യത്ത് സാധുവായ വിലാസങ്ങളില്ലാത്ത 16,848 കമ്പനികളുടെ ഫയലുകൾ സസ്പെൻഡ് ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ‍ അറിയിച്ചു. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഫയലുകള്‍ താല്‍ക്കാലികമായി മരിവിപ്പിച്ചത്.

സ്വകാര്യമേഖലയിലെ തൊഴിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി . അറുപതിനായിരത്തോളം പ്രവാസി തൊഴിലാളികളാണ് ഈ സ്ഥാപനങ്ങളില്‍ വിസ അടിച്ചിരിക്കുന്നത്. ഫയലുകള്‍ സസ്പെൻഡ് ചെയ്ത തൊഴിലുടമകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ തങ്ങളുടെ വിശദീകരണം സമര്‍പ്പിക്കാമെന്ന് പാം അധികൃതര്‍ പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഫയലുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് റഫർ ചെയ്യും. സ്വദേശി-വിദേശി അസുന്തലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.രാജ്യത്തെ ജനസംഖ്യാ അസന്തുലനത്തിന് പ്രധാന കാരണം വിസ കച്ചവടമാണെന്നാണ് വിലയിരുത്തൽ. അതിനിടെ തൊഴിലുടമകളില്‍നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍ക്ക് ജോലി നല്‍കരുതെന്ന് കമ്പനി ഉടമകളോട് അധികൃതര്‍ ആവശ്യപ്പെട്ടു.

Similar Posts