Kuwait
![അനാശ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 26 പ്രവാസികളെ പിടികൂടി അനാശ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 26 പ്രവാസികളെ പിടികൂടി](https://www.mediaoneonline.com/h-upload/2023/10/18/1393335-arrest-1.webp)
Kuwait
അനാശ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 26 പ്രവാസികളെ പിടികൂടി
![](/images/authorplaceholder.jpg?type=1&v=2)
18 Oct 2023 5:26 PM GMT
കുവൈത്തില്‍ അനാശ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 26 പ്രവാസികളെ പിടികൂടി. മഹ്ബൂല,അബു ഹലീഫ,സാൽമിയ,ഷർഖ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.
സാമ്പത്തിക നേട്ടത്തിനായി ഇവർ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതായും പൊതു ധാർമ്മികത ലംഘിച്ചതായും അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് പൊതുധാർമികതക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികുടുന്നതിനായി രാജ്യത്തുടനീളം പരിശോധന ശക്തമാക്കിയിട്ടുണ്ട്.