Kuwait
2ജി, 3ജി മൊബൈലുകളുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്
Kuwait

2ജി, 3ജി മൊബൈലുകളുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്

Web Desk
|
19 Jun 2023 7:34 PM GMT

1992 ലാണ് കുവൈത്തില്‍ 2ജി നെറ്റ്‌വർക്ക് സംവിധാനം നിലവിൽ വന്നത്.

2ജി, 3ജി മൊബൈല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്. 2023,സെപ്റ്റംബര്‍ ഒന്ന് മുതലാണ്‌ നിരോധനം ഏര്‍പ്പെടുത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. 1992 ലാണ് കുവൈത്തില്‍ 2ജി നെറ്റ്‌വർക്ക് സംവിധാനം നിലവിൽ വന്നത്.

കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ചെയർമാൻ ഒമർ അൽ ഒമർ ആണ് 2ജി, 3ജി മൊബൈല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് കുവൈത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയ വിവരം അറിയിച്ചത്. ഇതോടെ 2ജി, 3ജി ടെക്നോളജിയില്‍ പ്രവർത്തിക്കുന്ന പെരിഫറൽ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങള്‍ക്ക് സെപ്റ്റംബർ ഒന്നോടെ വിലക്ക് നിലവില്‍ വരും.

മൊബൈൽ തലമുറ 5 ജിയും കടന്നുമുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് രണ്ടാം, മൂന്നാം തലമുറ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രാജ്യത്തെ ടെലികോം ദാതാക്കള്‍ 2G, 3G നെറ്റ്‌വർക്കുകൾ ഘട്ടംഘട്ടമായി നിര്‍ത്തുമെന്നാണ് സൂചനകള്‍.

അടുത്ത മാസത്തോടെ ഒറിഡോ മൊബൈല്‍ 3G സര്‍വീസും, ഈ വര്‍ഷം അവസാനത്തോടെ 2ജി സര്‍വീസും ഷട്ട്ഡൗൺ ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ മറ്റ് ടെലികോം കാരിയറുകളും ഉടന്‍ തന്നെ രണ്ടാം, മൂന്നാം തലമുറ ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ സേവനങ്ങള്‍ നിർത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2G, 3G നെറ്റ്‌വർക്കുകൾ നിര്‍ത്തുന്നതോടെ രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് നൂതന സാങ്കേതികവിദ്യകളിലേക്കുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. 1992 ലാണ് കുവൈത്തില്‍ 2ജി നെറ്റ്‌വർക്ക് സംവിധാനം നിലവിൽ വന്നത്.

Similar Posts