Kuwait
കുവൈത്തില്‍നിന്ന് രണ്ടര വര്‍ഷത്തിനിടെ  നാടുകടത്തിയത് 42,529 വിദേശികളെ
Kuwait

കുവൈത്തില്‍നിന്ന് രണ്ടര വര്‍ഷത്തിനിടെ നാടുകടത്തിയത് 42,529 വിദേശികളെ

Web Desk
|
15 April 2022 10:54 AM GMT

കുവൈത്തിൽനിന്ന് രണ്ടര വർഷത്തിനിടെ 42,529 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതിനായി പൊതു ഖജനാവിൽ നിന്ന് 21 ലക്ഷം ദിനാറാണ് ചെലവായതെന്നും പാർലിമെന്റിൽ മന്ത്രാലയം വ്യക്തമാക്കി.

ഇത്തരത്തിൽ നാടുകടത്തപ്പെടുന്നവരുടെ വിമാന ടിക്കറ്റ് അടക്കമുള്ള കാര്യങ്ങൾക്കായാണ് ഈ തുക ചെലവഴിച്ചത്. കൂടാതെ നാടുകടത്തപ്പെട്ട വിദേശികളുടെ സ്പോണ്സര്മാരിൽനിന്ന് ഈ തുക ഈടാക്കുമെന്നും പാർലിമെന്റ് അംഗത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ ആഭ്യന്തര മന്ത്രാലയം വിശദീകരണം നൽകിയിട്ടുണ്ട്.

Similar Posts