Kuwait
![കുവൈത്തിൽ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയത് എഴുപതിനായിരത്തോളം പ്രവാസികൾ കുവൈത്തിൽ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയത് എഴുപതിനായിരത്തോളം പ്രവാസികൾ](https://www.mediaoneonline.com/h-upload/2024/07/11/1433060-frr.webp)
Kuwait
കുവൈത്തിൽ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയത് എഴുപതിനായിരത്തോളം പ്രവാസികൾ
![](/images/authorplaceholder.jpg?type=1&v=2)
11 July 2024 6:55 AM GMT
കുവൈത്ത് സിറ്റി : കുവൈത്തിൽ നിയമവിരുദ്ധമായി താമസിച്ചുവന്ന പ്രവാസികൾക്ക് അനുവദിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയത് എഴുപതിനായിരത്തോളം പ്രവാസികൾ. 65,000 മുതൽ 70,000 വരെ പ്രവാസികൾ ഈ വർഷം മാർച്ചിൽ ഗവൺമെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിഴ ഒഴിവാക്കി രാജ്യം വിടാനോ നിയമാനുസൃതമായി താമസം നിയമവത്കരിക്കാനോ ആയിരുന്നു ആനുകൂല്യം നൽകിയത്. ജൂൺ 30ന് ഇളവ് കാലാവധി അവസാനിക്കുകയും ചെയ്തു. തുടർന്നും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിനായി സുരക്ഷാ അധികാരികൾ എല്ലാ ഗവർണറേറ്റുകളിലും കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു