Kuwait
97 ദിവസം പഞ്ചനക്ഷത്ര ഹോട്ടല്‍ താമസം, ബില്ല് 10,000   ദിനാറിനും മുകളില്‍; പണം ചോദിച്ചപ്പോള്‍ കൈമലര്‍ത്തി യുവാവ്
Kuwait

97 ദിവസം പഞ്ചനക്ഷത്ര ഹോട്ടല്‍ താമസം, ബില്ല് 10,000 ദിനാറിനും മുകളില്‍; പണം ചോദിച്ചപ്പോള്‍ കൈമലര്‍ത്തി യുവാവ്

ഹാസിഫ് നീലഗിരി
|
24 May 2022 11:00 AM GMT

കുവൈത്തില്‍ ആള്‍മാറാട്ടം നടത്തി മൂന്നുമാസത്തിലധികം ജീവനക്കാരെ പറ്റിച്ച് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച കുവൈത്ത് പൗരന്‍ അവസാനം ബില്ലടയ്ക്കാനാകാതെ പൊലീസ് പിടിയില്‍.

97 ദിവസമാണ് ഇയാള്‍ ഹോട്ടല്‍ ജീവനക്കാരെയും പറ്റിച്ച് രാജകീയമായി സുഖിച്ച് താമസിച്ചത്. ഒരു നയതന്ത്രജ്ഞനായി ആള്‍മാറാട്ടം നടത്തിയതും ഇയാളുടെ മാന്യമായ വസ്ത്രധാരണവും പെരുമാറ്റ രീതികളുമാണ് ഒരു സംശയത്തിനുപോലും ഇടവരുത്താതെ മാസങ്ങളോളം ഹോട്ടലില്‍ താമസിക്കാന്‍ ഇയാള്‍ക്ക് സഹായകരമായത്.

ഹോട്ടല്‍ മാനേജ്മെന്റ് പറയുന്നതനുസരിച്ച്, 10,000 ദിനാറിനും മുകളിലാണ് ഇയാളുടെ മുഴുവന്‍ താമസ ബില്ല്. സമ്പന്നനായി പെരുമാറിയതും അദ്ദേഹം സഞ്ചരിച്ച ആഢംബര വാഹനവും മാന്യമായ പെരുമാറ്റവും കാരണം ഹോട്ടല്‍ മാനേജ്മെന്റ്ും ഇത്രയും നാള്‍ മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ ബില്ലടയ്ക്കാനായി ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് തങ്ങള്‍ പറ്റിക്കപ്പെട്ട വിവരം ജീവനക്കാരും മാനേജ്‌മെന്റും അറിയുന്നത്.

Similar Posts