നാവികസേനാ കപ്പലില്‍ വിരുന്ന് സംഘടിപ്പിച്ചു
|ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കുവൈത്തിലെത്തിയ ഐ.എന്‍.എസ് ടി.ഐ.ആറില്‍ വിരുന്ന് സംഘടിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും നാവികസേനാ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കപ്പല്‍ കുവൈത്തിലെത്തിയത്.
ഇന്ത്യൻ അംബാസഡർ സിബി ജോര്‍ജ്ജും നാവികസേനാ കപ്പല്‍ ക്യാപ്റ്റൻ സർവ്പ്രീത് സിംഗും ആതിഥ്യം വഹിച്ച വിരുന്നില്‍ വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, കുവൈത്ത് നാവികസേന മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ , കുവൈത്തിലെ വ്യാപാര പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നീവര്‍ പങ്കെടുത്തു.
നാവികസേന കപ്പലുകളുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമിലുള്ള പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുമെന്ന് അംബാസഡർ സിബി ജോര്‍ജ്ജ് പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി കുവൈത്തിലുള്ള ഇന്ത്യന്‍ പടക്കപ്പല്‍ സന്ദര്‍ശിക്കുവാന്‍ ആയിരക്കണക്കിന് ആളുകളാണ് ഷുവൈഖ് തുറമുഖത്തെത്തിയത്.
ഐഎൻഎസ് ടിഐആർ, ഐഎൻഎസ് സുജാത, സാരഥി കപ്പലുകളുടെ സന്ദർശനം സമുദ്രമേഖലയിലെ വെല്ലുവിളികള്‍ ഒരുമിച്ച് നേരിടുന്നതിനും സൗഹൃദ രാഷ്ട്രങ്ങളുമായി സഹകരണ പങ്കാളിത്തം സ്ഥാപിക്കാനുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതായും അംബാസഡർ പറഞ്ഞു.