Kuwait
കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
Kuwait

കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

Web Desk
|
5 Dec 2023 4:06 AM GMT

കുവൈത്തിലെ കബ്ദ് റോഡിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. തിരുവല്ല വെൺപാല സ്വദേശി ടോമി തോമസാണ്(46) മരണപ്പെട്ടത്.

ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്. ടോമി തോമസ് സഞ്ചരിച്ച കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ജോലിസഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

അപകടത്തിൽ കാർ പൂർണമായും തകർന്നു. ടോമി തോമസിന്റെ ഭാര്യ സിനിമോൾ സബ ആശുപത്രിയിൽ പീഡിയാട്രിക് നേഴ്സാണ്. മക്കൾ: അലൻ തോമസ്,കെവിൻ തോമസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

Similar Posts