Kuwait
Kuwait
മലയാളി സ്കൂൾ അധ്യാപിക കുവൈത്തിൽ നിര്യാതയായി
|10 Jun 2023 7:35 PM GMT
രണ്ട് പതിറ്റാണ്ടുകളായി കുവൈത്തിൽ അധ്യാപികയായി സേവനം ചെയ്തുവരികയായിരുന്നു
കുവൈത്ത് യുനൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപിക പ്രിൻസി തോമസ് (50) കുവൈത്തിൽ നിര്യാതയായി. ഭർത്താവ്: തകഴി പുതുപ്പറമ്പിൽ വർഗീസ് (സന്തോഷ്) കെ.ഒ.സിയിൽ ഉദ്യോഗസ്ഥൻ. മക്കൾ: ഷോൺ, അയോണ. രണ്ട് പതിറ്റാണ്ടുകളായി കുവൈത്തിൽ അധ്യാപികയായി സേവനം ചെയ്തുവരികയായിരുന്നു പ്രിൻസി തോമസ്. സംസ്കാരം തിങ്കളാഴ്ച തകഴി തെന്നടി സെൻറ് റീത്താസ് ഇടവക ദേവാലയത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.