Kuwait
Kuwait
കുവൈത്തിൽ കാസർഗോഡ് സ്വദേശി പനി ബാധിച്ച് മരിച്ചു
|8 Jun 2023 2:55 PM GMT
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി കെ.എം.സി.സി അറിയിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി പനി ബാധിച്ച് മരിച്ചു. കാസർഗോഡ് നീലേശ്വരം സ്വദേശി സലാം (47) ആണ് മരിച്ചത്. കുറച്ചുദിവസങ്ങളായി പനി ബാധിച്ച് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ന്യൂമോണിയ ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു.
സുലൈബിയ തൈബ ഹോട്ടലിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി കെ.എം.സി.സി അറിയിച്ചു. പിതാവ്:അബ്ദുള്‍ഖാദര്‍, മാതാവ് : ഖദീജ