Kuwait
ഉപേക്ഷിച്ച നിലയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മുനിസിപ്പാലിറ്റി നീക്കം ചെയ്തു
Kuwait

ഉപേക്ഷിച്ച നിലയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മുനിസിപ്പാലിറ്റി നീക്കം ചെയ്തു

Web Desk
|
1 Jun 2022 4:33 AM GMT

കുവൈത്തിലെ ഹവല്ലിയില്‍ ദീര്‍ഘനാളായി ഉപേക്ഷിച്ച നിലയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മുനിസിപ്പാലിറ്റി നീക്കം ചെയ്തു. ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഉപയോഗിക്കാതെ കിടന്ന 157 ഓളം കാറുകള്‍ നീക്കം ചെയ്തത്.

കൂടാതെ ഇത്തരത്തിലുള്ള 1498 വാഹനങ്ങളില്‍ മുന്നറിയിപ്പ് നോട്ടീസും പതിച്ചിട്ടുണ്ട്. പരിശോധനയ്ക്കിടെ നിയമംലംഘിച്ച നിരവധി വഴിയോരക്കച്ചവടക്കാര്‍ക്കെതിരെയും നടപടി എടുത്തതായി അധികൃതര്‍ അറിയിച്ചു.

Similar Posts