Kuwait
മയക്കുമരുന്ന് കേസുകളില്‍ കുവൈത്തില്‍  ഈ വര്‍ഷം നാടുകടത്തിയത് 400 പേരെ
Kuwait

മയക്കുമരുന്ന് കേസുകളില്‍ കുവൈത്തില്‍ ഈ വര്‍ഷം നാടുകടത്തിയത് 400 പേരെ

Web Desk
|
3 Jun 2022 1:51 AM GMT

കുവൈത്തില്‍ ഈ വര്‍ഷം മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട 400 പേരെ നാടുകടത്തിയതായി ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടമെന്റ് അറിയിച്ചു.

ജനുവരി ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കണക്കാണിത്. മയക്കുമരുന്ന്് ഉപയോഗം ചെറുക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനും ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നടപടികളുട ഭാഗമായാണ് ഇത്രയുംപേരെ നാടുകടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

ജി.സി.സി രാജ്യങ്ങളിലുടനീളം വിപുലമായ നവീന പരിശോധനാ സംവിധാനങ്ങളാണ് മയക്കുമരുന്ന് കേസുകളും കള്ളക്കടത്തും തടയാനായി ഒരുക്കിയിരിക്കുന്നത്.

Similar Posts